രൂപശ്രീ

Roopasree

 തെന്നിന്ത്യൻ ചലച്ചിത്ര, സീരിയൽ നടി. 1970 ജനുവരിയിൽ ചെന്നൈയിൽ ജനിച്ചു. രൂപശ്രീ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നു. 1992-ൽ ഐ വി ശശി സംവിധാനം ചെയ്ത് മുകേഷ്, മനോജ് കെ ജയൻ എന്നിവർ നായകരായ കള്ളനും പോലീസും എന്ന സിനിമയിലൂടെയായിരുന്നു രൂപശ്രീയുടെ തുടക്കം. ആ വർഷം തന്നെ Enga Veetu Velan എന്ന തമിഴ് സിനിമയിലും രൂപശ്രീ അഭിനയിച്ചു. Military Mava-  എന്ന സിനിമയിലൂടെയായിരുന്നു കന്നഡ സിനിമയിലേയ്ക്കുള്ള പ്രവേശം. നായികയായി ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സപ്പോർട്ടിംഗ് റോളുകളിലായിരുന്നു രൂപശ്രീ കൂടുതൽ അഭിനയച്ചത്. മൂന്ന് മലയാള സിനിമകളിൽ അവർ അഭിനയിച്ചു. തമിഴ്, കന്നഡ ഭാഷകളിലായി ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് രൂപശ്രീ.

 വിവാഹത്തിനു ശേഷം കുറച്ചുകാലം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന രൂപശ്രീ ടെലിവിഷൻ സീരിയലുകളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മലയാളം സീരിയലായ ചന്ദനമഴ- യിൽ രൂപശ്രീയുടെ വേഷം മലയാളി കുടുംബ പ്രേക്ഷകരിൽ അവരെ പ്രശസ്തയാക്കി. ഇപ്പോൾ മലയാളം, തമിഴ് സീരിയലുകളിലെ അഭിനേത്രിയാണ് രൂപശ്രീ.. കൂടാതെ ടെലിവിഷൻ റിയാലിറ്റിഷോകളിലും പങ്കെടുത്തുവരുന്നു.