രോഹിത് എം ജി കൃഷ്ണൻ

Rohit M G Krishnan
Date of Birth: 
Thursday, 9 May, 1991
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

പരേതനായ ഗോപാലകൃഷ്ണൻ നായരുടേയും കുഞ്ഞുമാളു അമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ - ആലിപ്പറമ്പിൽ ജനിച്ചു. ആലിപ്പറമ്പ് GHSS, ചെർപ്പുളശ്ശേരി GVHSS, തൂത DUHSS  എന്നീ വിദ്യാലയങ്ങളിലായിരുന്നു രോഹിതിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചേർത്തല കോളേജ് ഓഫ് എഞ്ചിനീയരിംഗിൽ നിന്നും ബിടെക് ബിരുദംനേടി.

2015 -മുതൽ ഷോർട്ട് ഫിലിമുകൾ ചെയ്തുകൊണ്ടാണ് രോഹിത് ചലച്ചിത്ര മേഖലയിലേയ്ക് പ്രവേശിയ്ക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള രോഹിതിന്റെ ഷോർട്ട് ഫിലിമുകൾ വിവിധ ഫെസ്റ്റിവെല്ലുകളിൽ പങ്കെടുക്കുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2017 -ലാണ് രോഹിത് ഇരട്ടയുടെ തിരക്കഥാ രചന തുടങ്ങുന്നത്. 2020 -ൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയപ്പോഴേയ്ക്കും കോവിഡ് ലോക്ക്ഡൗൺ ആരംഭിച്ചതിനാൽ ഷൂട്ടിംഗ് തുടങ്ങാൻ കഴിഞ്ഞില്ല. പിന്നീട് 2022 -ൽ ഷൂട്ടിംഗ് പുനരാരംഭിച്ച്, 2023 -ൽ റിലീസ് ചെയ്ത ഇരട്ട രോഹിത് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ആദ്യ സിനിമയായി.. 

പോസ്റ്റൽ ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രോഹിതിന്റെ ഭാര്യ രോഹിണി. മകൻ ഇഷാൻ അദ്രി.

രോഹിത്ത് എം ജി കൃഷ്ണൻ - GmailFacebook, Instagram