റിങ്കു രണധീർ
Rinku Ranadheer
കൊടുങ്ങല്ലൂർ സ്വദേശിനികളായ രണധീരന്റേയും ലളിതാംബികയുടേയും മകളായി രാജസ്ഥാനിലാണ് റിങ്കു ജനിച്ചത്. പഠിച്ചതും വളർന്നതും രാജസ്ഥാനിൽ തന്നെയായിരുന്നു. തമിഴ്നാട്ടിലെ നാമക്കലിലെ മഹേന്ദ്ര എൻജിനീയറിങ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി നിലവിൽ ബാംഗ്ലൂരിലെ Alton ഇന്ത്യ എന്ന സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. Kannada gotila എന്ന ഹ്വസ്വ ചിത്രത്തിലും വിത്ത് ലൗ ഫ്രം ബാംഗ്ലൂർ എന്ന വെബ് സീരീസിലും അഭിനയിച്ചതിനുശേഷമാണ് റിങ്കു രണധീർ സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആന്റണി വർഗീസ് നായകനായ പൂവൻ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് റിങ്കു സിനിമയിൽ തുടക്കം കുറിച്ചത്.