റീത്ത ഭാദുരി

Reetha Bhaduri
Date of Birth: 
Friday, 4 November, 1955
Date of Death: 
ചൊവ്വ, 17 July, 2018

മധ്യപ്രദേശിലെ ഇൻഡോറിലാണ് റീത്ത ഭാദുരി ജനിച്ചത്. പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1973 ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ റീത്ത 1974 -ൽ കമൽഹാസനൊപ്പം കന്യാകുമാരി എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

 1975 -ൽ Julie എന് ഹിന്ദി ചിത്രത്തിൽ ജൂലിയുടെ ഉറ്റ സുഹൃത്തായി ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു. 1976 -ൽ റീത്ത ഭാദുരി Lakho Phulani എന്ന ഗുജറാത്തി ചിത്രത്തിൽ അഭിനയിച്ചു. ആ ചിത്രം വൻ വിജയമായതിനെ തുടർന്ന് എട്ട് വർഷം ഗുജറാത്തി സിനിമയിൽ മുൻനിര നടിയായി തിളങ്ങി. 1979 -ൽ രാജശ്രീ പ്രൊഡക്ഷൻസ് പുറത്തിറക്കിയ Sawan Ko Aane Do എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നോമിനേഷൻ നേടിയിട്ടുണ്ട്. 1995 -ൽ Raja എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അവർ കൂടുതൽ പ്രേക്ഷക പ്രീതി നേടി.

 നിരവധി ഹിന്ദി സീരിയലുകളിൽ റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. 2018 ജൂലായ് മാസത്തിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വൈൽ പാർലെയിലെ സുജയ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റീത്ത ഭാദുരി അന്തരിച്ചു.