റാസാ മുറാദ്

Raza Murad

ബോളിവുഡ് നടനായിരുന്ന ഹമീദ് അലി മുറാദിന്റെ മകനായി ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ ജനിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും പഠനം കഴിഞ്ഞതിനുശേഷം 1972 -ൽ EK NAZAR എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് റാസ മുറാദ് ചലച്ചിത്രാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന ഇരുന്നോറോളം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിന്ദി ചിത്രങ്ങളായിരുന്നു. ചില പഞ്ചാബി, ഹിന്ദി സിനിമകളിലും റാസ മുറാദ് അഭിനയിച്ചിട്ടുണ്ട്.

2014 -ൽ മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തിൽ കൃഷ്ണവംശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് റാസ മുറാദ് മലയാള സിനിമയിലേക്കെത്തുന്നത്. അതിനുശേഷം വലിയപെരുന്നാള് എന്ന സിനിമയിലും അദ്ധേഹം അഭിനയിച്ചു. 

റാസ മുറാദിന്റെ ഭാര്യ സമീന മുറാദ്. മക്കൾ അയേഷ മുറാദ്, അലി മുറാദ്.