റാണി ബാബു

Rani Babu

മോഡലും ടി വി അവതാരകയുമായിരുന്ന റാണി ബാബു കേരളത്തിലെ അറിയപ്പെടുന്ന ഒരു മോഹിനിയാട്ടം നർത്തകിയുമാണ്. കേരള സംസ്ഥാന സ്കൂൾ കലാമേളകളിലും യൂണിവേഴ്സിറ്റി കലാമേളകളിലും സമ്മാനങ്ങൾ നേടിയിട്ടുള്ള റാണി ഒറ്റക്കയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് വന്നത്.

രണ്ട് മാസ്റ്റേഴ്സ് ഡിഗ്രിയും എം.ഫിലും നേടിയിട്ടുള്ള റാണി ഇപ്പോൾ ഭർത്താവിനും കുട്ടികളോടുമൊപ്പം അമേരിക്കയിലെ വിർജീനിയയിൽ താമസിക്കുന്നു.