രമ്യ പാണ്ഡ്യൻ
തമിഴ് ചലച്ചിത്ര സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളായി ചെന്നൈയിൽ ജനിച്ചു. കോളേഹ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനുശേഷം രമ്യ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് അനലിസ്റ്റായി ജോലിയിൽ ചേർന്നു. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ അസിസ്റ്റ്ന്റായി Maane Theyne Ponmaane എന്ന ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ചുകൊണ്ടാണ് രമ്യ ചലച്ചിത്ര മേഖലയിലേക്ക് ചുവടു വെക്കുന്നത്.
2015 -ൽ Dummy Tappasu എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ട് രമ്യ അഭിനയരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് Joker, Aan Devathai, Raame Aandalum Raavane Aandalum, Idumbankaari എന്നീ തമിഴ് ചിത്രങ്ങളിലും മമ്മൂട്ടി - ലിജൊ ജോസ് പെല്ലിശ്ശേരി ചിത്രമായ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലും അഭിനയിച്ചു. സിനിമകൾ കൂടാതെ ചില തമിഴ് വെബ്ബ് സീരീസുകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്.
രമ്യ പാണ്ഡ്യന്റെ ഭർത്താവ് ഋഷികേശ് യോഗ ഇൻസ്റ്റ്രക്ടറാണ്.


