രാജേഷ് മല്ലർകണ്ടി
മോഹൻ രാജിന്റെയും മൈഥിലിയുടെയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് എം സി. സി. എച്ച്. എസ്സ്, കോഴിക്കോട്, കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം JDT കോഴിക്കോട് നിന്നും സിവിൽ എഞ്ചിനീയറിംഗ് പാസ്സായി.
2022 -ൽ ബൈനറി എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമാരംഗത്തേക്കെത്തുന്നത്. ക്രൈം ബ്രാഞ്ച് സി ഐ.ദീപക് എന്ന കഥാപാത്രത്തെയാണ് ബൈനറിയിൽ അവതരിപ്പിച്ചത്. അതിനുശേഷം "ഴ" എന്ന സിനിമയിലും അഭിനയിച്ചു. തീരാത്ത സപ്ലികൾ എന്ന ഷോർട്ട് ഫിലിമിൽ രാജേഷ് ഒരു കോളേജ് അദ്ധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട്. പ്രതിയാണ് സാക്ഷി (CI വേഷം ), ബ്ളോക്ക് ബസ്റ്റർ ( ഹീറോ രാജീവ് കൃഷ്ണയുടെ വേഷം) എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. അഭിനയം കൂടാതെ ആർക്കിടെക്ട് ഡിസൈനർ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, വ്ലോഗർ, കോളമിസ്റ്റ്, സാമൂഹ്യ പ്രവർത്തകൻ... തുടങ്ങി വിവിധ മേഖലകളിൽ രാജേഷ് മല്ലർകണ്ടി പ്രവർത്തിക്കുന്നുണ്ട്.
കെ. പി. ഉമ്മർ അവാർഡ് (2022.), ജയദീപം അവാർഡ് (2023,), ഭരത സ്മൃതി (2023), മലബാർ സൗഹൃദവേദി (2024), ജയൻ ഏവർഷൈൻ ഹീറോ (.2024) എന്നീ പുരസ്കാരങ്ങൾ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.
രാജേഷിന്റെ ഭാര്യ മിനി വിനീത. മകൾ കൽഹാര.
വിലാസം - മല്ലർകണ്ടി, ഈസ്റ്റ് ഹിൽ - ഗണപതികാവ് റോഡ്, എടക്കാട്. പി. ഒ. കോഴിക്കോട്.673005.
രാജേഷ് മല്ലർകണ്ടി - Gmail