രാജീവ് റോഷൻ

Rajeev Roshan

തോമസിന്റെയും സിസിലിയുടെയും മകനായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. അച്ഛൻ തോമസിന് ബിസിനസ്സായിരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് രാജീവിന്റെ കുടുംബത്തിന് തൃശ്ശൂരിലും എറണാകുളത്തുമെല്ലാം താമസിയ്ക്കേണ്ടി വന്നതിനാൽ അദ്ധേഹം പഠിച്ചതും വളർന്നതും ഇവിടെയെല്ലാമായിട്ടായിരുന്നു.

ദൂരദർശൻ സീരിയലിലൂടെയാണ് രാജീവ് റോഷൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1995 -ൽ കഥപറയും കണ്ണൂകൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് കുറച്ചുകാലം സീരിയലുകളിൽ സജീവമായ രാജീവ് അഭിനയരംഗത്തുനിന്നും ഒരു ഇടവേളയെടുത്ത് ദുബായിൽ പോയി അവിടെ ഹോട്ടൽ ബിസിനസ് തുടങ്ങി. എന്നാൽ ബിസിനസ് വിജയിക്കാത്തതുമൂലം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങുകയും വീണ്ടും അഭിനയമേഖലയിൽ പ്രവേശിയ്ക്കുകയും ചെയ്തു. ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രാജീവ് അഭിനയരംഗത്ത് മടങ്ങിയെത്തിയത്. തുടർന്ന്  അഞ്ചോളം സിനിമകളിലും  നിരവധി സീരിയലുകളിലും അദ്ധേഹം അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ രാജീവ് അവതരിപ്പിച്ച പ്രശാന്തൻ എന്ന കഥാപാത്രം അദ്ധേഹത്തെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി. മലയാളം സീരിയലുകൾ കൂടാതെ തമിഴ് സീരിയലുകളിലും രാജീവ് റോഷൻ അഭിനയിച്ചിട്ടുണ്ട്.

രാജീവ് റോഷന്റെ ഭാര്യ ബീന. രണ്ടു മക്കൾ കെവിൻ, സാന്ദ്ര.