പ്യാരി മുഹമ്മദ്
നാരങ്ങാത്തൊടി വീട്ടിൽ കുഞ്ഞലവിയുടേയും കദീജക്കുട്ടിയുടേയും മകനായി 1940 ലാണ് മുഹമ്മദ് എന്ന പ്യാരി മുഹമ്മദ് ജനിച്ചത്.
ചെറുപ്പം മുതൽ ജീവിത വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം വയലിൻ/ഹാർമോണിയം എന്നിവയിൽ പ്രാവീണ്യം നേടിയ ശേഷം കണ്ണൂർ ഹസ്സൻ കുഞ്ഞി ഉസ്താദ്/ലസ്ലിപീറ്റർ/ഹെന്റി എബിയ എന്നിവരുടെ കീഴിൽ സംഗീതപഠനം നടത്തി. തുടർന്ന് പണ്ഡിറ്റ് രാമാനന്ദ പൈയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.
മഞ്ചേരിയിൽ പ്രീതി മ്യൂസിക് ക്ലബ് രൂപീകരിച്ച് ഒട്ടേറെ സംഗീത നാടക പരിപാടികൾ നടത്തിയ ഇദ്ദേഹം കല്ലായി അബൂബക്കർ/ കെ.എസ്.വില്യം/മഞ്ചേരി ചന്ദ്രൻ/ നിലമ്പൂർ ആയിഷ/നടി ഫിലോമിന എന്നിവർക്കൊപ്പം നാടക രംഗത്ത് പ്രവർത്തിച്ചു.
സുഹൃത്ത് കൂരി കുഞ്ഞിമുഹമ്മദിന്റെ കൂടെ ഗാനങ്ങൾക്ക് സംഗീതം നൽകി സംഗീത സംവിധാനത്തിൽ തുടക്കം കുറിച്ച ഇദ്ദേഹം ഒട്ടേറെ ഭക്തി ഗാനങ്ങൾക്കും ലളിത ഗാനങ്ങൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.
ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച സിനിമകൾ ഫിഫ്റ്റി ഫിഫ്റ്റി/ അക്കരെ നിന്ന്/അഖില/ പവിഴക്കൊട്ടാരം/വല്ലഭനു പുല്ലും ആയുധം/ജാക്ക് ആൻഡ് ജിൽ എന്നിവയാണ്.
1969 ൽ അഖില കേരള നാടക മത്സരത്തിലും/1972 ൽ സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തിലും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം/നല്ല സംഗീത സംവിധായകനുള്ള കോഴിക്കോട് കോർപ്പറേഷന്റെ പുരസ്‌കാരം/2006 ൽ എംഎസ് ബാബുരാജ് പുരസ്കാരം/ എം.ടി.വി.എ. പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2021 ഏപ്രിൽ 22 ആം തിയതി മഞ്ചേരി നിലമ്പൂർ റോഡിലെ തന്റെ ഭാവനമായ ‘ശ്രുതിലയ’ത്തിൽ വെച്ച് 81 ആം വയസ്സിൽ വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു.
ഖദീജയാണ് ഭാര്യ/സക്കീന/നൗഷാദ്/ മൻസൂർ അലി/മുജീബ് റഹ്‌മാൻ എന്നിവർ മക്കളും/ആസ്യ/സൈനബ/ ബുഷ്‌റ/പരേതനായ മരക്കാർ എന്നിവർ മരുമക്കളുമാണ്.