അഖിലഗുണങ്ങൾ
അഖില ഗുണങ്ങൾ മനുഷ്യനു നൽകി
പ്രകൃതിദേവിയിൻ വരദാനം(2)
അഖിലചരാചരം വാഴുമീയുലകിൽ(2)
മാനവജീവിതം പരിതാപം
തുടരുകയാണിന്നുമവിരാമം (അഖില)
സ്നേഹവും സഹനവും വാത്സല്യവുമായി
അവരിതാ ഭൂമിയിൽ അരകുലമായി.. ആ..
അവരെന്നും ഭൂമിയിൽ അലയുകയായി
ദുരിതവും കദനവും ത്യാഗവുമായി
അവരെന്നും വാഴുന്നു ഇനഗുണയായി
ഈ ജീവിതസുഖദുഖഃ സമസ്യകളായി
നീറും മനസ്സിനെ ചിരികളിൽ മൂടി
നന്മയിന് ഗീഥികൾ അനുദിനം പാടി
ആടുന്നു അവനിയിൽ കൂടി.. ആ...(അഖില)
അഖിലവും നേടാൻ ആശയുമായി
ഓടിത്തളരുന്നു ഈ മണ്ണിൽ ആ..
ഒടുവിൽ മറയുന്നു ഈ മണ്ണിൽ
ആദ്യന്തമിവിടെ കഥയറിയാതെ
അഭിനേതാവായി ഈ അരങ്ങിൽ ആ...
നടനം തുടരുന്നു കളിയരങ്ങിൽ
സന്തോഷത്തിൻ മുകുളങ്ങൾ തേടി
സന്താപത്തിൻ കടലിൽ കൂടി
നീന്തുന്നു ഓളത്തിൽ ആടി... ആ...(അഖില)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Akhila gunangal
Additional Info
Year:
2002
ഗാനശാഖ: