പുനത്തിൽ കുഞ്ഞബ്ദുള്ള

Punathil Kunjabdulla
Date of Birth: 
Wednesday, 3 April, 1940
Date of Death: 
Friday, 27 October, 2017
കഥ: 3
സംഭാഷണം: 1
തിരക്കഥ: 1

വടകരയ്ക്കടുത്തുള്ള മടപ്പള്ളിയിൽ മമ്മുവിന്റേയും സൈനയുടേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും കുഞ്ഞബ്ദുള്ളയുടെ വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.

നോവലുകൾ/ ചെറുകഥകൾ/ യാത്രാവിവരണം/ ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന പ്രശസ്ത വ്യക്തിത്വമാണ് പൂനത്തിൽ കുഞ്ഞബ്ദുള്ള..സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ധേഹത്തിന്റെ ആദ്യ ചെറുകഥ "ഭാഗ്യക്കുറി" മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു.

 അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി, സ്മാരകശിലകള്‍, കലീഫ, മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, ദുഃഖിതര്‍ക്കൊരു പൂമരം, സതി, മിനിക്കഥകള്‍, തെറ്റുകള്‍/ നരബലി, കൃഷ്ണന്റെ രാധ/ ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്, കാലാള്‍പ്പടയുടെ വരവ്, അജ്ഞാതന്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട്, തിരഞ്ഞെടുത്ത കഥകള്‍. കന്യാവനങ്ങള്‍. നടപ്പാതകള്‍, ആത്മകഥാപരമായ രചനയായ എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍, കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, മേഘക്കുടകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, ക്ഷേത്രവിളക്കുകള്‍, ക്യാമറക്കണ്ണുകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, പുനത്തിലിന്റെ കഥകള്‍, ഹനുമാന്‍ സേവ, അകമ്പടിക്കാരില്ലാതെ കണ്ണാടി വീടുകള്‍, കാണികളുടെ പാവകളി, തിരഞ്ഞെടുത്ത നോവലൈറ്റുകള്‍, ജൂതന്മാരുടെ ശ്മശാനം, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍/ സംഘം, അഗ്‌നിക്കിനാവുകള്‍, മുയലുകളുടെ നിലവിളി, പരലോകം/ വിഭ്രമകാണ്ഡം, കഥായനം, കുറേ സ്ത്രീകള്‍, പുനത്തിലിന്റെ നോവലുകള്‍, വാകമരങ്ങള്‍, സേതുവുമൊന്നിച്ച് എഴുതിയ നവഗ്രഹങ്ങളുടെ തടവറ/ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി/കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 2009 -ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വവും മാതൃഭൂമി സാഹിത്യ പുരസ്‌കാരവും പുനത്തിലിന് ലഭിച്ചിട്ടുണ്ട്. പൂനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൂന്ന് കൃതികൾ സിനിമകളാക്കിയിട്ടുണ്ട് കത്തിരാമാനം, ജോൺപോൾ വാതിൽ തുറക്കുന്നു എന്നിവയാണ് ആ സിനിമകൾ. കത്തി എന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിട്ടുണ്ട്. എ കെ ജികഥ പറയും തെരുവോരം എന്നീ സിനിമകളിലൂടെ കുഞ്ഞബ്ദുള്ള അഭിനേതാവുമായി. 

2017 ഒക്റ്റോബർ 27 -ന് പൂനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.