പ്രൊഫ. ഡോ. സെബാസ്റ്റ്യൻ ജോസഫ്
സിനിമ സാഹിത്യം, ചലച്ചിത്രഗാന ഗവേഷകൻ. 1963 ഓഗസ്റ്റ് 31 ന് കോട്ടയം ജില്ലയിലെ തൊടുപുഴ തുടങ്ങനാട് ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 1991ൽ മലയാളം അദ്ധ്യാപകനായിരുന്നു. 2020 ൽ വകുപ്പ് അദ്ധ്യക്ഷനും അസോസിയേറ്റ് പ്രൊഫസറുമായി വിരമിച്ചു.
മലയാള ചലച്ചിത്രഗാനങ്ങൾ പാഠവും ആവിഷ്ക്കാരവും (വയലാർ രാമവർമ്മ,പി ഭാസ്ക്കരൻ, ഓ എൻ വി കൂറുപ്പ് എന്നിവരുടെ തിരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം) എന്ന വിഷയത്തിൽ ഡോക്ടർ എൻ അനിൽകുമാറിന്റെ മാർഗ്ഗദർശനത്തിൽ നടത്തിയ ഗവേഷണത്തിന് 2018 ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടരേറ്റ് നേടി. ചലച്ചിത്രഗാനങ്ങളെ പ്രകടനകലാ സിദ്ധാന്തത്തിന്റെ അടിസ്താനത്തിൽ വിലയിരുത്തുന്ന ആദ്യ ഗവേഷണ പ്രബന്ധമാണിത്. പ്രമുഖ ജേർണലുകളിൽ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള നിരവധി പ്രബന്ധങ്ങൾ രചിച്ചു. ദേശീയ അന്തർദേശീയ സെമിനാറുകളിൽ ചലച്ചിത്രഗാനങ്ങളെ അധികരിച്ച് നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മൈസൂറിലെ സെന്റ്രൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് പ്രസിദ്ധീകരിച്ച "ഭാഷാപഠനങ്ങൾ" എന്ന സാഹിത്യചരിത്ര ഗ്രന്ഥത്തിൽ (2020) മലയാള ചലച്ചിത്രഗാനങ്ങളിലെ ഭാഷാപരിണാമം എന്ന അദ്ധ്യായം ഡോ. സെബാസ്റ്റ്യൻ ജോസഫ് രചിച്ചതാണ്.
"ജെല്ലികെട്ടിന്റെ ചരിത്രപാഠങ്ങൾ" എന്ന ചലച്ചിത്ര ഗ്രന്ഥത്തിന് 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹനായി. തൃശ്ശൂർ ചേറൂർ വിമല കോളേജിനു സമീപം മൈത്രിനഗറിൽ സിംഫണി (No)107 ൽ താമസിയ്ക്കുന്നു.
ഇ മെയിൽ- sebusymphony@gmail.com, ഫോൺ- 9400323132 fb & twitter- sjthrissur.