പ്രീതി കമല

Preeti Kamala

തിരുവനന്തപുരം സ്വദേശിനിയായ പ്രീതി കമല അഭിനേത്രിയും മോഡലും ഫാഷൻ ഡിസിനറുമാണ്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്കൂളിലായിരുന്നു പ്രീതിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് NIFT ബാംഗ്ലൂരിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ ബിരുദം നേടി. Code Red Dance Academy യിൽ നിന്നും കണ്ടംപററി ഡാൻസും പ്രീതി അഭ്യസിച്ചിട്ടുണ്ട്.

കോഴ്സ് കഴിഞ്ഞതിനുശേഷം നിരവധി പ്രിന്റഡ് പരസ്യങ്ങളിലും ചാനലുല്ലിലെ പ്രമോഷൻ വീഡിയോകളിലും പ്രവർത്തിച്ചു. വൻകിട കമ്പനികളുടെ പ്രസന്റേഷനുകളും ചെയ്തു. വലിയ ഫാഷൻ ഷോകളുടെ സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്. 2013 -ൽ രാജേഷ് നായർ സംവിധാനം ചെയ്ത അന്നും ഇന്നും എന്നും എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പ്രീതി കമല അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.  അതിനുശേഷം 2016 -ൽ ഖയ്സ് മില്ലൻ സംവിധാനം ചെയ്ത ആകാശവാണി എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. പ്രീതി കമല നായികയായി അഭിനയിച്ച TATOO എന്ന ഷോർട്ട് ഫിലിം വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. WE ചാനലിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ അവതാരകയായിരുന്നു പ്രീതി കമല.