പരപ്പിൽ ഷക്കീർ

Parappil Shakkeer

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പുന്നയൂർക്കുളം സ്വദേശിയാണ് ഷക്കീർ. പരപ്പിൽ ഷക്കീർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1994 -ൽ ജയറാം - രാജസേനൻ സിനിമയായ സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് എന്ന സിനിമയിൽ ഒരു ഗൂണ്ടയുടെ വേഷം ചെയ്തുകൊണ്ടാണ് സിനിമാഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്.

അതിനുശേഷം പി ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ബാബു ആന്റണി ചിത്രം ദാദ -യിൽ മസ്താൻ എന്ന വില്ലൻ വേഷം ചെയ്തു. തുടർന്ന് ബാബു ആന്റണി നായകനായ കടൽ എന്ന സിനിമയിലും അഭിനയിച്ചു. അസാധാരണ ശരീര വലുപ്പമുണ്ടായിരുന്ന ഷക്കീറിന് പ്രേക്ഷകരെ ഞെട്ടിക്കുന്ന വില്ലൻ ഗുണ്ടാ വേഷങ്ങളാണ് എല്ലാ സിനിമകളിലും ലഭിച്ചത്.