പി വത്സല
P Vathsala
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി കോഴിക്കോട് ജനിച്ചു. ഗവണ്മെന്റ് ട്രെയിനിംഗ് സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന വത്സല തന്റെ സാഹിത്യ രചനകളിലൂടെയാണ് പ്രശസ്തയായത്. ചെറുകഥകളും നോവലുകളുമുൾപ്പെടെ നിരവധി കൃതികൾ അവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. "നിഴലുറങ്ങുന്ന വഴികൾ" എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. കൂടാതെ എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികളും വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പി വത്സലയുടെ ആദ്യ നോവലായ നെല്ല് 1974 -ൽ സിനിമയായി റിലീസ് ചെയ്തു.
2023 നവംബർ 22 -ന് പി വത്സല അന്തരിച്ചു.