ഇന്നലെ നേരത്തു
ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി (2)
എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)
ആ......
മാടത്തില്‍ നന്നായ് കഴിഞ്ഞൊരു പെണ്ണു
മാനക്കേടാര്‌ക്കും വരുത്താത പെണ്ണ്
മാമന്റെ ശീലങ്ങൾക്കൊപ്പം ഒതുങ്ങി
കൂരയിൽ നന്നായ് കഴിഞ്ഞോരു പെണ്ണ് (2)
എങ്ങോട്ടു പോയെന്റെ ദേവൂട്ടി പെണ്ണ്
മാനക്കേടാർക്കും വരുത്താത്ത പെണ്ണ് (2)
ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി
കർക്കിടകോളു കനം വച്ചു വന്നേ
താഴേക്കൊരു വെള്ളി വാളുമായ് വന്നേ
മുക്കൂറ്റി പൂഇന്റെ കാന്തി കരിഞ്ഞു
ആളുകൾ നാത്തൂനെ തേടിയലഞ്ഞു (2)
എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)
ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി
അയ്യോ
കണ്ടം നെറഞ്ഞു മലവെള്ളം പൊങ്ങി
കൊയ്യേണ്ട നെല്ലൊക്കെ വെള്ളത്തിലായി
ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു
കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2)
ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു
കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2)
ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി
എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)