കാറ്റുവന്നു കിള്ളുമീ കള്ള നൊമ്പരം

കാറ്റുവന്നു കിള്ളുമീ കള്ളനൊമ്പരം
കൂട്ടിവെച്ച പൂങ്കവിൾ ചെപ്പിലോമനേ
കുളിരിൻ തൂവൽ ചലനങ്ങൾ
തളിരിൻ കുമ്പിൾ പുളകങ്ങൾ
ചെറുകാറ്റിൻ അലയേറ്റാൽ
ഇളകും നിൻ ചിറകിന്മേൽ
എൻ മനസ്പന്ദനം പൊന്നിലത്താളമല്ലേ
ആരാരോ കനി നീയാരാരോ
ആരോമൽ പനിനീരോ താരോ
താരാട്ടാം ഞാൻ തങ്കം മിഴി രണ്ടും മൂടി
ചായാടൂ അഴകേഴും ചൂടി

രാമച്ചത്തളിരീറൻ തണുവണി മണിമെയ്യിൽ
ഗോപിചന്ദനച്ചാറാടി തുളസിമണികൾ ചൂടി
മാമയിൽ കിളിപീലി തിരുമുടിചുരുളോടെ
കാൽവിരൽ തളിരുണ്ണാൻ വാ കിലുകിലെ ഉണ്ണിക്കണ്ണാ
നിന്നെക്കണ്ടെൻ ഉള്ളിന്നുള്ളിൽ എങ്ങോ
കുട്ടിക്കാലം അമ്മാനങ്ങൾ ആടി
താളംതട്ടി എന്നെ തന്നെ ഞാനെൻ
തോളത്തിട്ടു വാവോ വാവോ പാടി
എൻ മനസ്പന്ദനം പൊന്നിലത്താളമല്ലേ
ആരാരോ കനി നീയാരാരോ
ആരോമൽ പനിനീരോ താരോ
താരാട്ടാം ഞാൻ തങ്കം മിഴി രണ്ടും മൂടി
ചായാടൂ അഴകേഴും ചൂടി

നാട്ടിലെത്തറവാടിൻ നല്ല നടുമുറ്റത്തഴകിൻ
പൂക്കളങ്ങളൊരുങ്ങുമ്പോൾ കണിമലരിനു മേളം
കാക്കപ്പൂക്കളും നീയും കുഞ്ഞിക്കരിമിഴി തുറന്നാൽ
കാക്കും തമ്പുരാൻ കാവെല്ലാം 
തിരുവിഴയുടെ താളം
തെങ്ങിൻ പൂവിൻ തെക്കുംകൂറ് ദേവീ
തെയ്യം പാടി ആവാഹായ സ്വാഹ
പിള്ളദീനി പണ്ടാരങ്ങൾ പോക ഉള്ളുദോഷമെല്ലാം പോക പോക
എൻ മനസ്പന്ദനം പൊന്നിലത്താളമല്ലേ
ആരാരോ കനി നീയാരാരോ
ആരോമൽ പനിനീരോ താരോ
താരാട്ടാം ഞാൻ തങ്കം മിഴി രണ്ടും മൂടി
ചായാടൂ അഴകേഴും ചൂടി

കാറ്റുവന്നു കിള്ളുമീ കള്ളനൊമ്പരം
കൂട്ടിവെച്ച പൂങ്കവിൾ ചെപ്പിലോമനേ
കുളിരിൻ തൂവൽ ചലനങ്ങൾ
തളിരിൻ കുമ്പിൾ പുളകങ്ങൾ
ചെറുകാറ്റിൻ അലയേറ്റാൽ
ഇളകും നിൻ ചിറകിന്മേൽ
എൻ മനസ്പന്ദനം പൊന്നിലത്താളമല്ലേ
ആരാരോ കനി നീയാരാരോ
ആരോമൽ പനിനീരോ താരോ
താരാട്ടാം ഞാൻ തങ്കം മിഴി രണ്ടും മൂടി
ചായാടൂ അഴകേഴും ചൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattu vannu killumee

Additional Info

Year: 
1993

അനുബന്ധവർത്തമാനം