മഞ്ഞച്ചരടിനുള്ളിൽ മംഗല്യം

മഞ്ഞച്ചരടിനുള്ളിൽ മംഗല്യം കുഞ്ഞിച്ചിറകടിച്ചു
മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണർന്നു
ചെറു പുന്നാരങ്ങൾ കഴിഞ്ഞൂ കിന്നാരങ്ങൾ
കൊഴിഞ്ഞു സിന്ദൂരം പോൽ പടർന്നു ശൃംഗാരങ്ങൾ
കുളിരഴകിലൂടെ ഒഴുകി വീണു തളിരണിഞ്ഞുവോ
(മഞ്ഞച്ചരടിനുള്ളിൽ..)

ചേക്കുറങ്ങീ രാവുണർന്നൊരാദ്യ വേളകൾ
രതി സംഗമമോ മന സമ്മതമോ
മന്മഥ വീണ തങ്ങളിൽ മീട്ടും ഉന്മദ ഭാവമോ
രസമർമരമോ നിശ നിശ്ചലമോ
മിന്നാമിന്നീ മിന്നുമീ ദല മന്ദാരങ്ങളെങ്കിലും
ജീവനാദ  രേഖയിൽ ലയ ലീലാലോല രമ്യമായ്
യുവമിഥുന രാഗ സരസമായ് മനസരോവരം
(മഞ്ഞച്ചരടിനുള്ളിൽ..)

പൂത്തുലഞ്ഞ ശാഖി തോറും ആറ്റു നോറ്റതോ
പുതു പൂക്കുലകൾ പുളകാങ്കുരങ്ങൾ
കൂടു മെടഞ്ഞു കാവലിരുന്നു കാർത്തിക രാത്രികൾ
നിറ മാലയുമായ് മന ദീപവുമായ്
സല്ലാപങ്ങലേറ്റിടുംകുളിരുല്ലാസങ്ങളെങ്കിലും
കുക്കൂണിൻ കിനാവു പോൽ
പുതു സൽക്കാരം പറന്നു പോൽ
ദിനമവിടെ വന്നു മനസ്സണിഞ്ഞു  ചിറകൊരായിരം
(മഞ്ഞച്ചരടിനുള്ളിൽ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjacharadinullil mangalyam

Additional Info

അനുബന്ധവർത്തമാനം