പാടിപ്പഴകിയൊരീണം
തംതം തനനന തംതം തനനന തംതാനനാ
പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ ... തുളുനാടന്‍ കാറ്റേ
ആടിക്കുളിരിലുമോടിക്കയറിയൊരീറന്‍
കാറ്റേ ... പാലക്കാടന്‍ കാറ്റേ
മുത്തുതിരുന്ന മനസ്സില്‍
ഇളമുന്തിരി മോഹങ്ങള്‍
ചെത്തിവരുന്ന കിനാവിന്‍
മണി മദ്ദളമേളങ്ങള്‍
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ ... തുളുനാടന്‍ കാറ്റേ
ആടിക്കുളിരിലുമോടിക്കയറിയൊരീറന്‍
കാറ്റേ ... പാലക്കാടന്‍ കാറ്റേ
അക്കംപക്കം നോക്കും രുക്കുമണിക്കിളിയേ
വെക്കംവെക്കം പൂക്കും പനിനീരലരേ
തിത്തിത്താരത്തോപ്പില്‍ തത്തിയ തത്തമ്മേ
നീ കൊത്തിയെടുത്ത കിനാവിന്‍ നൃത്താഞ്ജലിയില്‍
നോവിന്‍ കുമ്പിളിലമ്പെറിയും
രാവിന്‍ സങ്കര സന്തതികള്‍
മേവും നൊമ്പരമെന്നുമതെന്തൊരു സങ്കട സംഭവമീയുലകില്‍
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ ... തുളുനാടന്‍ കാറ്റേ
ആടിക്കുളിരിലുമോടിക്കയറിയൊരീറന്‍
കാറ്റേ ... പാലക്കാടന്‍ കാറ്റേ
ചക്കിച്ചോല പായും കക്കായം മലയില്‍
ഇക്കിത്തമ്പലമാടും മഴയും നിഴലും
ഓ കുട്ടിസ്സൂര്യനെയ്യും ചൊട്ടച്ചൂടലയില്‍
കൊട്ടാമ്പുച്ചികള്‍ മീട്ടും കളിവീണകളും
നമ്മള്‍ക്കുത്സവമേകുമ്പോള്‍
തമ്മില്‍ മത്സരമാടുമ്പോള്‍
ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ
പക്ഷികളക്ഷമരായ്
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ ... തുളുനാടന്‍ കാറ്റേ
ആടിക്കുളിരിലുമോടിക്കയറിയൊരീറന്‍
കാറ്റേ ... പാലക്കാടന്‍ കാറ്റേ