പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ
പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ
നിന്നെ ഞാൻ സ്നേഹിക്കുന്നു പൂവേ
(പുതുമുല്ല...)
ആറ്റുനോറ്റു ഞാനിരുന്നു നീ വിരിയാൻ പൂവേ
കൂടിയാടാനെൻ കരളിൽ നീ വിടർന്നൂ പൂവേ
നീ ചിരിയ്ക്കു നീ ചിരിയ്ക്കു പൂവേ
നിൻ ചിരിയിൽ നിൻ പുഞ്ചിരിയിൽ
ഞാനെല്ലാം മറന്നിടട്ടെ...
(പുതുമുല്ല...)
പൊൻകിനാവിൻ തേരിൽ വന്ന പൂങ്കതിരേ പോരൂ
നീലവിണ്ണിൻ താരകങ്ങൾ നിന്റെ കൂട്ടുകാരോ
നീ നോക്കു നീ നോക്കു പൂവേ
നിൻ മിഴിയിൽ നിൻ മാൻമിഴിയിൽ
ഞാൻ മെല്ലെ അലിഞ്ഞിടട്ടെ...
(പുതുമുല്ല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Puthumullappoove arimullappoove
Additional Info
ഗാനശാഖ: