മഞ്ഞക്കണിക്കൊന്നപ്പൂവുകൾ
മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ചൂടും
മേടപ്പുലരിപ്പെണ്ണേ ഏയ് പെണ്ണേ
മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ചൂടും
മേടപ്പുലരിപ്പെണ്ണേ - ഇന്ന്
നിന്നെയണിയിച്ചൊരുക്കാൻ
വന്നുവല്ലോ വസന്തം വസന്തം
(മഞ്ഞ...)
ഇതുവരെ പൂക്കാത്തോരഭിലാഷങ്ങൾ
ഇടനെഞ്ചിലറിയാത്ത കുളിർ പാകിയോ
മിഴിയിണയടഞ്ഞാലും തൊഴുകയ്യങ്ങുയർന്നാലും
മനതാരിൽ തെളിഞ്ഞീടും പ്രഭ തൂകും പ്രിയന്റെ രൂപം
(മഞ്ഞ...)
പ്രാണപ്രിയനെ കാണുന്ന നേരം
നാണം കൊണ്ടു തുടുത്തുവോ
അരികത്തങ്ങണയുമ്പോൾ
അവൻ പുൽകാനൊരുങ്ങുമ്പോൾ
പുളകങ്ങൾ പൊതിയുന്ന
നിമിഷത്തിൽ മയങ്ങുന്നു നീ
(മഞ്ഞ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjakkanikkonnappoovukal
Additional Info
ഗാനശാഖ: