മാമ്പൂ ചൂടിയ മകരം
അയ്യോ...
മാമ്പൂ ചൂടിയ മകരം കഴിഞ്ഞു
മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം
മണിക്കണ്ണിമാങ്ങയണിഞ്ഞു
നാണം കൊണ്ട് കവിളിണ ചുവന്നു
നാണം വന്നു നുണക്കുഴി വിരിഞ്ഞു
(മാമ്പൂ...)
ഇളംപൂവുകൊണ്ടൊന്നു തൊടുവാൻപോലും
ഇനി മുതൽ, ഇനി മുതൽ ഞാനില്ല
ഇളംകാറ്റു നിൻ മെയ് തൊടുവാൻപോലും
ഇനി മുതൽ, ഇനി മുതൽ പാടില്ല
ഇനി മുതൽ പാടില്ല.....
ശ്രീമതീ ഏഴാംതിങ്കളണഞ്ഞു
സീമന്തക്കല്യാണനാളു വന്നു
അടക്കാൻ വയ്യാത്ത ആശകളോരോന്നും
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
അമ്പലപ്പുഴ പാൽപ്പായസം, തിരുപ്പതി ലഡ്ഡു
കോഴിക്കോട് ഹൽവ - എന്താ വേണ്ടെ?
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
(മാമ്പൂ...)
സന്ധ്യക്ക് താമരമലരുകൾ പോലെ
സുന്ദരി നീയും ഉറങ്ങി....
എൻ പൌരുഷമോ വാടാമലരായ്
നിൻ സ്നേഹത്തിന്ൻ പൂജയൊരുക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Maampoo Choodiya Makaram
Additional Info
ഗാനശാഖ: