പുന്നാരമാരൻ വരുന്നുണ്ടേ

താനേതനന്തനതന്നാ നാ തനതാനതന്തന തന്നാന
പുന്നാരമാരൻ വരുന്നുണ്ടെ പുതുനാരിക്ക് വില്ലയറയുണ്ടേ
ചിന്നപൂമാരനെ കണ്ടോളിൻ നിറം ചേങ്കോൽ വധുവിനെ കണ്ടോളിൻ
കന്നികൾ പാട്ടും തുകികൊട്ടും കൈമുട്ടി വരുത്തുവാൻ പോണുണ്ടേ
നാരികൾ കൈയ്യൊത്തുനിപ്പാരോ
പുതുമാരനെ പാത്തു രസിപ്പാരോ
മണിയറവാതിൽ തുറന്നാട്ടെ മാരൻ 
മണിയറ കണ്ടകംപൂകട്ടെ
കന്നികൾ തിക്കിതിരക്കുന്നെ മണിമാരനഭിവാദ്യം ചെയ്യുന്നേ
തഞ്ചത്തിലമ്മായി ചെല്ലുന്നേ 
പുതുമാരനെ തഞ്ചത്തിലിരുത്തുന്നേ
പട്ടൊത്തമാരനകത്തുണ്ടേ ഇതാ
മങ്കയും കൂടെയിരിപ്പുണ്ടേ
കൊഞ്ചിക്കുഴയുന്ന പൂനാരി നാണം പുഞ്ചിരിതൂകുന്ന പൂമാരൻ
നോട്ടം കൊണ്ടമ്മായി കൈയ്യാലെ പണിതിട്ടൊരു മോതിരം കല്ലാലെ
പാലും പഴവും കൊടുത്താരമ്മായി 
മരുമോനെ പാത്തു രസിപ്പാരോ
മുത്തുവിൻ താലിയും പൂമോൾക്ക് ക്ഷണം പാട്ടുനിറുത്തി പുറത്താക്കിൻ
താനേതനന്തനതന്നാ നാ തനതാനതന്തന തന്നാന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punnaramaran varunnunde

Additional Info

Year: 
1993

അനുബന്ധവർത്തമാനം