കളങ്ങളിൽ കാണും രൂപം

കളങ്ങളിൽ കാണും രൂപം ഇടംവലം മാറും വേഗം
മനസ്സുകൾ പാമ്പും കോണിം
പരസ്പരം കേളിയാടും പരസ്പരം കേളിയാടും
വിധിയാം കരുവിൽ എഴുതുന്നളവിൽ  കെണിയാം കോണിയേറിടാം
കളങ്ങളിൽ കാണും രൂപം ഇടംവലം മാറും വേഗം
മനസ്സുകൾ പാമ്പും കോണീം പരസ്പരം കേളീയാടും പരസ്പരം കേളീയാടും

ഒരു കളത്തിൽ വിജയിക്കുമ്പോൾ ഉടനടി വീഴും താഴ്ചയിൽ
കെണിയിൽനിന്നും  ഉണരും മുമ്പേ  മറുപടി കയറും കോണിയിൽ
കരുക്കളും മണ്ണിലെ മനുഷ്യരും കാലാമാം കണക്കുകൾക്കുള്ളിലെ മനക്കണക്കല്ലയോ
ചതി നിറഞ്ഞ ചതുരക്കെണിയിൽ പകിട പന്ത്രണ്ടാടിയാലും
വിധിയാം കരുവിൽ എഴുതുന്നളവിൽ കെണിയാം കോണിയേറിടാം
കളങ്ങളിൽ കാണും രൂപം ഇടംവലം മാറും വേഗം
മനസ്സുകൾ പാമ്പും കോണീം
പരസ്പരം കേളിയാടുംപരസ്പരം കേളിയാടും

നിധി കൊതിക്കും കരു കുരുക്കും അതുവഴി രാശിയും രാജിയും
അയൽ കുടുക്കും കുഴി കുഴിക്കും വിധിയുടെ ലീലാവേദിയിൽ
പകയുടെ പങ്കിനും അവസരം തേടുമീ വഴക്കുവക്കാണികൾ പടിപ്പുരക്കാളികൾ
കലിയുറഞ്ഞ കളരിത്തറയിൽ അടവു പതിനെട്ടാടിയാലും
വിധിയാം കരുവിൽ എഴുതുന്നളവിൽ  കെണിയാം കോണിയേറിടാം
കളങ്ങളിൽ കാണും രൂപം ഇടംവലം മാറും വേഗം
മനസ്സുകൾ പാമ്പും കോണീം
പരസ്പരം കേളിയാടും പരസ്പരം കേളിയാടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalangalil kaanum roopam

Additional Info

Year: 
1992

അനുബന്ധവർത്തമാനം