ഒരു ചുംബനം
ഒരു ചുംബനം ഒരു മധുചുംബനം
എൻ അധരമലരിൽ വണ്ടിൻ പരിരംഭണം
കൊതിച്ചൂ ഞാനാകെ തരിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ
(ഒരു ചുംബനം..)
കുളിർ കോരിയുണരുന്ന മലർവാടിയിൽ - അന്നു
കളിചൊല്ലി നീ നിന്ന പുലർവേളയിൽ
ഒരു നൂറുസ്വപ്നങ്ങൾ വിടർത്തുന്ന പൂമുല്ലത്തണലിൽ ഞാൻ
മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ
ഒരു ചുംബനം ഒരു മധുചുംബനം
ഉടൽ കോരിത്തരിക്കുന്ന കുളിർത്തെന്നലിൽ - അന്നു
ഒരു കോടി നുരപ്പൂക്കൾ വിടർത്തുന്നൊരലയാഴിക്കരയിൽ
ഞാൻ മറ്റൊരു തിരയാകവെ
അടുത്തൂ കണ്മുന തൊടുത്തൂ
നിൻ മാറിൽ പതിക്കുവാൻ എൻ നാണം മടിച്ചൂ
(ഒരു ചുംബനം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
oru chumbanam
Additional Info
ഗാനശാഖ: