ശലഭമേ ചിത്രശലഭമേ

ശലഭമേ ചിത്രശലഭമേ
ശരപ്പൊളിച്ചിറകുള്ള ശലഭമേ
എന്റെ സ്വപ്നമാം മാലതീമലർ നിൻ
മധുമഞ്ജുഷയാക്കൂ നീ മണിമഞ്ജുഷയാകൂ
(ശലഭമേ...)

കുളിർ കോരിയിടും ഹൃദയപ്പൊയ്കയിൽ
സ്വപ്നം തുഴയുന്ന നേരം - വർണ്ണ
പുഷ്പം വിടരുന്ന നേരം
പുളകപ്പൂവുകൾ വാരിയണിഞ്ഞു ഞാൻ
പുഷ്പശരങ്ങളെയ്യും നിന്നെ
പൂണാരത്തിൽ ഉറക്കും
ശലഭമേ ചിത്രശലഭമേ

തളിരുടയാടകൾ താനേ അഴിയും
സ്വർഗ്ഗം തുറക്കുന്ന രാവിൽ
രാഗതാളം ഉണരുന്ന രാവിൽ
കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ
കൈനഖക്കല ചാർത്തും നിന്നെ
കാമകലാശിലയാക്കും
(ശലഭമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shalabhame chithrashalabhame

Additional Info

Year: 
1991

അനുബന്ധവർത്തമാനം