പൂരാടരാത്രി കടിഞ്ഞൂൽ
പൂരാടരാത്രി കടിഞ്ഞൂലു പെറ്റൊരു
പൂര്‍ണ്ണിമക്കുഞ്ഞേ ഉറങ്ങൂ
കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന്‍
ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ-
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി...)
ചാഞ്ചക്കം തൊട്ടിലില്‍
ചന്ദനത്തൊട്ടിലില്‍
ചാഞ്ചാടി പൂമുത്തുറങ്ങൂ
ഇത്തിരിക്കിണ്ണത്തില്‍
പൊന്നുംകിണ്ണത്തില്‍
ഇങ്ക് കുറുക്കി ഞാന്‍ നല്‍കാം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി...)
കൊഞ്ചും മൊഴിക്കു ഞാന്‍
കുന്നിമലര്‍ക്കുയിലിന്റെ
കുഞ്ഞോലപ്പൂങ്കുഴല്‍ ഏകാം
ആയുസ്സു കുഞ്ഞിനു നല്‍കുവാന്‍ ദേവിക്കൊ-
രാലു വിളക്കും കൊളുത്താം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി...)
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരിരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poorada rathri kadinjool
Additional Info
Year:
1991
ഗാനശാഖ: