Clone of പൂരാടരാത്രി കടിഞ്ഞൂൽ

പൂരാടരാത്രി കടിഞ്ഞൂലു പെറ്റൊരു പൂര്‍ണ്ണിമക്കുഞ്ഞേ ഉറങ്ങൂ കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന്‍ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ- ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍ ചാഞ്ചാടി പൂമുത്തുറങ്ങൂ ഇത്തിരിക്കിണ്ണത്തില്‍ പൊന്നുംകിണ്ണത്തില്‍ ഇങ്ക് കുറുക്കി ഞാന്‍ നല്‍കാം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്‍ക്കുയിലിന്റെ കുഞ്ഞോലപ്പൂങ്കുഴല്‍ ഏകാം ആയുസ്സു കുഞ്ഞിനു നല്‍കുവാന്‍ ദേവിക്കൊ- രാലു വിളക്കും കൊളുത്താം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ആരാരിരാരോ ആരാരിരാരോ ആരാരിരാരാരി രാരാരിരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poorada rathri kadinjool

Additional Info

Year: 
1991

അനുബന്ധവർത്തമാനം