വിശ്വനാഥൻ (ഗായകൻ)
പി വി കണ്ണന്റേയും എം വി കാർത്യായനിയുടേയും മകനായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂരിൽ മുച്ചിലോട്ട് ജനിച്ചു, തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മിൽട്ടൻസിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്ന വിശ്വനാഥൻ പുറത്ത് അറിയപ്പെട്ടത് തന്റെ പാട്ടുകളിലൂടെണ്. ചലച്ചിത്ര സംവിധായകൻ ചന്ദ്രൻ നരിക്കോടിന്റെ ബിംബങ്ങൾ എന്ന ടെലിഫിലിമിലൂടെയാണ് വിശ്വനാഥൻ സംഗീത സംവിധായകനായും ഗായകനായും രംഗത്തേയ്ക്ക് വരുന്നത്.
നിരവധി മ്യൂസിക് ആൽബങ്ങൾക്ക് സംഗീതം നൽകുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുള്ള വിശ്വനാഥൻ ഗാനമേളകളിലും സജീവമായിരുന്നു. ദൂരദർശൻ പരിപാടികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം സ്കൂൾ കലോത്സവ സംഗീത വേദികളിൽ വിധികർത്താവായും പങ്കെടുത്തിരുന്നു. തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറത്ത് നിർമിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ ‘ഒരു കുറി കണ്ടു നാം.. എന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമാ പിന്നണി ഗാനരംഗത്ത് എത്തിയ വിശ്വനാഥൻ ഒരേയൊരു ഗാനം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു.
2024 ജൂലൈയിൽ അസുഖ ബാധിതനായി വിശ്വനാഥൻ നിര്യാതനായി.