അലതല്ലും സാഗരനീലിമയിൽ

അലതല്ലും സാഗരനീലിമയിൽ
ജലകന്യമാരുടെ ഗീഥികളിൽ
ഒന്നായ് വിടരുന്നു വീണ്ടും
ഓർമ്മകൾ ഓർമ്മകൾ ഓമനിക്കാൻ
(അലതല്ലും...)

ചേലെഴും സ്വപ്നങ്ങളാലെ
പൂവിട്ടു ഇവിടെ നിന്നു
സന്ധ്യാരാഗങ്ങൾ കോരി
ഭൂമിക്ക് രോമാഞ്ചമേകി നമ്മൾ
പകലുകൾ പിന്നെയും ഓമനിക്കാൻ
അലതല്ലും സാഗരനീലിമയിൽ
ജലകന്യമാരുടെ ഗീഥികളിൽ

ചുംബനം ചോദിച്ച പൂവിൻ
മോഹങ്ങൾ മണ്ണായല്ലോ
ഈറൻ തെന്നലിലേതോ
കാമുകഹൃദയത്തിൻ ഗദ്ഗദങ്ങൾ
പകലുകൾ പിന്നെയും ഓമനിക്കാൻ
(അലതല്ലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alathallum Sagara neelimayil

Additional Info

Year: 
1995

അനുബന്ധവർത്തമാനം