കണ്ണനുണ്ണി മകനേ (താരാട്ട് )

രാരോ രാരോ രാരോ
രാരോ രാരോ രാരോ
രാരോ രാരോ രാരോ
രാരോ രാരോ

കണ്ണനുണ്ണി മകനേ
കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്
മകനേ മകനേ നൻമകനേ

ചേമന്തിപ്പൂങ്കുരുന്നേ
ചെലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ വളര് നീ വളര്
മകനേ മകനേ പൊൻമകനേ

രാരാരാരോ രാരോ
രാരാരാരോ രാരോ
രാരാരാരോ രാരോ
രാരാരോ

പുത്തരിച്ചോറമ്മ പൂങ്കിണ്ണത്തിൽ നല്ല
പൈമ്പാൽക്കുഴമ്പാക്കി നിന്നെയൂട്ടാം
തിരുമാന്ധാംകുന്നമ്മേ
തിരുവുള്ളക്കേടില്ലാതെന്നുണ്ണിക്കണ്ണനെന്നെ
കാത്തിടേണം

കണ്ണനുണ്ണി മകനേ
കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്

മാഘമാസത്തിലെ പൊൻമകം നാളില്
അങ്കക്കുറിയണിഞ്ഞ് പോകവേണം
നാരായം കൊണ്ടല്ലാ നാടിൻ കഥയില്
വാളാലെഴുതേണം നിൻചരിതം

ചേമന്തിപ്പൂങ്കുരുന്നേ
ചെലോറും മാൻകിടവേ
ചെമ്മേ ചെമ്മേ വളര് നീ വളര്
മകനേ മകനേ പൊൻമകനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kannanunnee Makane (Tharattu)

Additional Info

Year: 
2019

അനുബന്ധവർത്തമാനം