പീലിത്തിരുമുടി

പീലിത്തിരുമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി 
കുറത്തീ മാതളപ്പൂ തിരുകി
പീലിത്തിരുമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി 
കുറത്തീ മാതളപ്പൂ തിരുകി
നീലക്കൺപീലിയിൽ വാലിട്ടു കൺമഷി ചാലിച്ചതെന്തിനെടീ  
കുറത്തീ ചാലിച്ചതെന്തിനെടീ 
പീലിത്തിരുമുടി..
പീലിത്തിരുമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി 

ആവണിക്കാവിലെ പൂരം കഴിഞ്ഞില്ലേ ആ വഴി പോയതെന്തേ 
കുറത്തീ  ആ വഴി പോയതെന്തേ 
ആളും വെളിച്ചവുമില്ലാതെയൊറ്റയ്ക്കു ആലുംതറയിലെന്താ 
കുറത്തീ കാവൽപ്പുരയിലെന്താ 
നേരം കെഴക്കുവെളുക്കും മുമ്പെന്തിന് കോടി ഞൊറിഞ്ഞുടുത്തു 
കുറത്തീ ഓലക്കുടയെടുത്തു 
താഴമ്പൂവൊക്കെ കൊഴിഞ്ഞിട്ടുമെന്തിനു ചോലക്കടവിലെത്തി 
കുറത്തീ ഞാലിത്തൊടിയിലെത്തി    
പീലിത്തിരുമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി

മാരിയമ്മൻ കോവിൽ വേലക്ക് വാങ്ങിച്ച
മോതിരക്കല്ലെവിടെ... കുറത്തീ.. മോതിരക്കല്ലെവിടെ
 കാണുമ്പോൾ പണ്ടൊക്കെ ചുണ്ടത്ത് പൂക്കണ
കുങ്കുമപ്പൂ എവിടെ ...കുറത്തീ...അമ്പിളി ചേലെവിടേ
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി കുറത്തീ മാതളപ്പൂ തിരുകി....

Peelithirumudi - Mamangam Malayalam | Mammootty | KJ Yesudas | M Padmakumar | Venu Kunnappilly