പൊന്നേലസ്സും പൊന്നലുക്കുത്തും
Music:
Lyricist:
Singer:
Film/album:
പൊന്നേലസ്സും പൊന്നലുക്കുത്തും
മൊഞ്ചത്തീ നിന്നഴകിൽ
പട്ടുറുമാലും അത്തറു ചെപ്പും
വമ്പത്തീ നിൻ കരളിൽ
കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാൻ
വന്നിടുമിന്നു പുതുമാരൻ
(പൊന്നേലസ്സും...)
തനതന്ത താനതന്ത തന്തിന്നോ
തനതന്ത താനതന്ത തന്തിന്നോ
ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ്
ആയിരം കരിവളയുടയണ രാവാണല്ലോ
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധു രാവാണല്ലോ
അതിമധുരത്തിൻ രാവാണല്ലോ
(പൊന്നേലസ്സും...)
കാത്തുകാത്തിരുന്നൊരു
നിക്കാഹിൻ രാവാണ്
പാട്ടുപാടി ഉറക്കണ രാവാണല്ലോ
ഖൽബിന്റെ ഉള്ളിൽ മൊഹബ്ബത്തിൻ
പൂവുകൾ പൂക്കണ രാവാണല്ലോ
ശ്രുതിലയമുള്ള രാവാണല്ലോ
(പൊന്നേലസ്സും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnelassum ponnalukkuthum
Additional Info
Year:
1988
ഗാനശാഖ: