ഒരു നിമിഷം പല നിമിഷം

ഒരു നിമിഷം പല നിമിഷം
അനുനിമിഷം ചില നിമിഷം
നിൻ ചുംബനം ചുടുചുംബനം
പകരം ഞാനെൻ ഹൃദയം തന്നില്ലേ
മധുരസംഗീതമായ്
നിൻ ചുംബനം ചുടുചുംബനം

നീ.. നിൻ കണ്ണിൽ ദാഹത്തിൻ അഗ്നിജ്വാലാ
ഞാൻ.. എൻ മനസ്സിൽ പ്രതികാര തീജ്വാലാ
എന്നെ ഒന്നു നോക്കൂ വാരിയൊന്നു പുണരൂ
മുറിവേറ്റ പെൺപുലി ഞാൻ
നിൻ ചുംബനം ചുടുചുംബനം

നീ.. നിൻ കണ്ണിൽ കാണുന്നു
കാണാൻ പോകുന്ന പൂരം
ഞാൻ.. എൻ മാറിൽ കാണുന്നു നിൻ മൃത്യുവിന്നന്തരംഗം
മോഹം തീരാമോഹം ദാഹം അന്തർദാഹം
ശരമേറ്റ ശാലീന ഞാൻ

ഒരു നിമിഷം പല നിമിഷം
അനുനിമിഷം ചില നിമിഷം
നിൻ ചുംബനം ചുടുചുംബനം
നിൻ ചുംബനം ചുടുചുംബനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Oru nimisham pala nimisham

Additional Info

Year: 
1988

അനുബന്ധവർത്തമാനം