വേര്‍പിരിയുവാന്‍ മാത്രം

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവെക്കുന്നു
ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍
ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍
നമ്മളും പിരിയുന്നു യാത്രതുടരുന്നു
യാത്രതുടരുന്നു യാത്രതുടരുന്നു

മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ
എങ്കിലും സന്ധ്യയുടെ കൈയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും
മൗനപാത്രങ്ങളില്‍ കാത്തു വെച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട്
അതും പേറി ഞാന്‍ യാത്രതുടരുന്നു
യാത്രതുടരുന്നു യാത്രതുടരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Verpiriyuvaan maathram

Additional Info

Year: 
1988

അനുബന്ധവർത്തമാനം