എൻ ചുണ്ടിൽ നീ

 എൻ ചുണ്ടിൽ നീ കനിഞ്ഞിറ്റിച്ചൊരിത്തിരി

തേൻ തുള്ളികൾക്കായെൻ നന്ദി
എൻ പാനപാത്രത്തിൽ നീ പകർന്നേകുന്നൊരീ
കയ്പു നീരിനും നന്ദി
ജീവിതമേ നന്ദി നന്ദി പ്രിയമെഴും
ജീവിതമേ നന്ദി നന്ദി
ജീവിതമേ നന്ദി നന്ദി പ്രിയമെഴും
ജീവിതമേ നന്ദി നന്ദി

നീണ്ടൊരീ യാത്രയിൽ നീ തന്ന സംഗീത
സാന്ദ്രമാം സന്ധ്യക്കു നന്ദി (2)
പൂനിലാക്കുളിരിനു നന്ദി
പൂപ്പൊലിപ്പാട്ടിനു നന്ദി (2)
കുളുർ കാറ്റിനും കാറ്റിലൂടൊഴുകിയെത്തും
കുയിൽപ്പാട്ടിനും നന്ദി എൻ നന്ദി
ജീവിതമേ നന്ദി നന്ദി പ്രിയമെഴും
ജീവിതമേ നന്ദി നന്ദി

നീ തരും പൂവിനും പൂവിനു കാവലായ്
നീ തീർത്ത മുള്ളിനും നന്ദി (2)
നിൻ തുയിലുണർത്തിനു നന്ദി
നിന്റെ താരാട്ടിനും നന്ദി (2)
ഇന്നു ഞാനാം മുളം തണ്ടിൽ നീ തീർത്ത മുറിവിനും
ഗാനോത്സവത്തിനും നന്ദി എൻ നന്ദി (എൻ ചുണ്ടിൽ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
En chundil nee

Additional Info

അനുബന്ധവർത്തമാനം