പണ്ടു പണ്ടേദനിൽ നിന്നും
പണ്ടു പണ്ടേദനിൽ നിന്നും രണ്ടു
സ്വർണ്ണലതകൾ പടർന്നു വന്നു
ഏകാന്ത ഹർഷത്തിൻ
മുന്തിരിത്തേൻ പകർന്നേകുമീ കൈകളെപ്പോലെ
ഈ കൈകൾ ഈ തളിർക്കൈകൾ പോലെ (പണ്ടു പണ്ടേദനിൽ..)
പൂമരച്ചില്ലകൾ സ്നേഹോപചാരമായ്
ചാമരം വീശി നിൽക്കുന്നു(2)
മഞ്ഞണിരാവിന്നു നമ്മൾക്കൊരുക്കിയ
മഞ്ചമിതാ മലർമഞ്ചം(2)
എല്ലാം മറന്നൊന്നു പാടാം വേദന
എല്ലാം മറന്നിനി പാടാം (പണ്ടു പണ്ടേദനിൽ..)
കുങ്കുമപ്പൂ നുള്ളി നുള്ളി നടക്കുന്ന
രണ്ടു കളിത്തോഴർ പോലെ (2)
പോയ ജന്മത്തിലെ കാമുകീ കാമുകർ
പോലെയീ തീരത്തു വീണ്ടും(2)
ഓർമ്മകൾ തൻ സുഖഗന്ധം നുകർന്നോ
രായിരം പാട്ടു പാടാം (പണ്ടു പണ്ടേദനിൽ..)
------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandu pandedanil ninnum
Additional Info
ഗാനശാഖ: