സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഭൂമിയിലെ സ്വര്‍ഗ്ഗം
സ്വപ്നം സ്വപ്നം കാവ്യമയസ്വപ്നം
ഭൂമിയിലെ സ്വര്‍ഗ്ഗം (സ്വര്‍ഗ്ഗം...)
ചുംബനത്തിന്‍ പൂവ് ചൂടാന്‍ മണിയറ വേണ്ട
പ്രേമമെന്ന നാടകത്തില്‍ യവനിക വേണ്ട
പുഷ്പരാഗമായ് പൊൻവസന്തമായ്
പ്രണയസീമയില്‍ ഹൃദയവീണയില്‍ മധുരവീചിയായ് രാഗമായ് താളമായ്
നാദധാരകള്‍ (സ്വര്‍ഗ്ഗം...)
വെണ്ണിലാവിന്‍ കാന്തിവീശും തിരമാലകളില്‍
ചാരുശില്‍പ്പം പുഞ്ചിരിക്കും തെരുവീഥികളില്‍
മേഘചുംബികള്‍ രത്നമേടകള്‍
നൃത്തശാലകള്‍ പ്രേമലീലകള്‍ മദനമാലയായ്
പ്രാണനില്‍ പൂവിടും മൃദുലഗീതികള്‍
(സ്വര്‍ഗ്ഗം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swargam swargam
Additional Info
Year:
1988
ഗാനശാഖ: