ഗോപിക

Gopika

ചലച്ചിത്ര പിന്നണി ഗായിക.  കോട്ടയം ജില്ലയിലാണ് ഗോപിക ജനിച്ചത്. അച്ഛൻ ഷാജി ടെലികോം കമ്പനിയിൽ വർക്ക് ചെയ്യുന്നു. അമ്മ ബിനി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വർക്ക് ചെയ്യുന്നു. കോട്ടയമാണ് ജന്മസ്ഥലമെങ്കിലും വർഷങ്ങളായി ഗോപിക ഫാമിലിയോടൊപ്പം തൃപ്പൂണിത്തറയിലാണ് താമസിയ്ക്കുന്നത്. തന്റെ നാലാമത്തെ വയസ്സുമുതലാണ് ഗോപിക സംഗീത പഠനം ആരംഭിച്ചത്. തൃപ്പൂണിത്തറ ആർ എൽ വി കോളേജിലെ സംഗീതാദ്ധ്യാപകനായ ടോമി തോമസാണ് ഗുരു. സ്കൂളിൽ പഠിയ്ക്കുന്ന സമയത്ത് കേന്ദ്രീയ വിദ്യാലയത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഒരു ഗസൽ മത്സരത്തിൽ പങ്കെടുക്കുവാനും അതിൽ നാലാംസ്ഥാനം കരസ്ഥമാക്കുവാനും ഗോപികയ്ക്കുകഴിഞ്ഞു. 2016-ൽ കേരളപ്പിറവിയുടെ 60- ആം വാർഷികത്തിന് ഡോക്ടർ എം ലീലാവതി എഴുതിയ കേരള ഗാനം ആലപിയ്ക്കുവാൻ ഗോപികയ്ക്ക് അവസരം ലഭിച്ചു.

ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്ന ചിത്രത്തിനു വേണ്ടിയാണ് ഗോപിക ആദ്യമായി പാടുന്നത്. സച്ചിൻ ശങ്കറിന്റെ സംഗീതത്തിലായിരുന്നു ആ ഗാനം. കർണ്ണാടകയിലെ ഗുൽബർഗയിൽ എം ബി ബി എസ്സിനു പഠിയ്ക്കുകയാണ് ഗോപിക. പഠനത്തോടൊപ്പം സംഗീതവും തുടരുന്നു. കർണ്ണാടകയിലുള്ള ഒരു സംഗീതാദ്ധ്യാപകന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം ഗോപിക പഠിയ്ക്കുന്നുണ്ട്,