മുല്ലപ്പൂകൊണ്ട് മുഴുക്കാപ്പ്
മുല്ലപ്പൂകൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണപ്പന്തലില്‍ നിന്നോരുത്തീ
പുതു മണവാട്ടി
(മുല്ലപ്പൂകൊണ്ട്...)
മാരന്റെ മനസ്സിലെ മഞ്ചലില്‍ എഴുന്നള്ളും
മാണിക്യ മുത്തുക്കും മധുരാംഗി
പുതു മണവാട്ടി
(മുല്ലപ്പൂകൊണ്ട്...)
കണ്ണും അടച്ചോണ്ട് പാല് കുടിക്കണ
കള്ളികള്‍ ഉള്ളൊരു നാടാണേ
കണ്ടാല്‍ ചിരിക്കല്ലേ..നോക്കല്ലേ മിണ്ടല്ലെ..
കണ്ടാല്‍ ചിരിക്കല്ലേ നോക്കല്ലേ മിണ്ടല്ലെ
വേണ്ടവര്‍ തന്നുടെ വാക്കുകള്‍ തള്ളല്ലേ
വേണ്ടവര്‍ തന്നുടെ വാക്കുകള്‍ തള്ളല്ലേ
തള്ളല്ലേ തള്ളല്ലേ തള്ളല്ലേ
(മുല്ലപ്പൂകൊണ്ട്...)
വഞ്ചിക്കുവാന്‍ മാത്രം താലി അണിയുന്ന
വമ്പത്തി ആകല്ലേ പാപം ആണേ
പുത്തന്‍ സുഖത്തിന്റെ മത്താപ്പ് കാണുമ്പോള്‍
പുത്തന്‍ സുഖത്തിന്റെ മത്താപ്പ് കാണുമ്പോള്‍
കെട്ടിയോന്‍ പാവത്തെ വട്ടം കറക്കല്ലേ
കെട്ടിയോന്‍ പാവത്തെ വട്ടം കറക്കല്ലേ
വട്ടം കറക്കല്ലേ വട്ടം കറക്കല്ലേ
(മുല്ലപ്പൂകൊണ്ട്...)