ആ മരത്തിലൊരാൺകിളി

ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി
ഇലക്കിളിക്കും തേൻകിളിക്കും
അരുമയായ് ഒരു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി
പൊൻകിളി
ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി

നല്ലിളംകൂട്ടിൻ ഇലവാതിൽ ചാരി
ഇല്ലിമുളംകാട്ടിൽ ഇളംവെയിൽ കായാൻ
പറന്നു പോയ കിളിയേത്
ഒരു പറന്ന കിളിയേത്
ചൊല്ലുകിളി എന്റെ പൊൻകിളി
ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ
ഇലക്കിളി ഇലക്കിളി ലാലാലാലലാലലാ
ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി

മൗനം ഇതളുകൾ വീശി
ഇരുൾവിരിച്ചൊരു കൂട്ടിൽ മനമുരുകി തേങ്ങി
അന്തിയുറങ്ങാതൊരു കിളിയുടെ
കണ്ണുതുടച്ചൊരു കിളിയേത്
ചൊല്ലുകിളി എന്റെ പൈങ്കിളി
ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ
പൊൻകിളി പൊൻകിളി ലാലാലാലലാലലാ

ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി
ഇലക്കിളിക്കും തേൻകിളിക്കും
അരുമയായ് ഒരു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി
പൊൻകിളി പൊൻകിളി പൊൻകിളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa marathilorankili

Additional Info

Year: 
1986

അനുബന്ധവർത്തമാനം