കന്യകേ എങ്ങും നിന്‍ പുഞ്ചിരി

ഓ....
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍
ചെടികളില്‍ നിന്‍ മിഴി പൂക്കുന്നു
അലകളില്‍ നിന്‍ മൊഴി കേള്‍ക്കുന്നു
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍

ഉള്ളിലൊരായിരം വര്‍ണ്ണങ്ങള്‍ - എന്‍
ചുണ്ടിലാ മുന്തിരി തേകണങ്ങള്
മണ്ണിലോ വിണ്ണിലോ എന്റെ പാദങ്ങള്‍
സ്വപ്നമോ സത്യമോ എന്റെ തീരങ്ങള്‍
എന്റെ തീരങ്ങള്‍
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍

മുന്നിലെന്നോമലിന്‍ ലജ്ജകള്‍ - എന്‍
മെയ്യിലാ മെയ്യിലെ സൗരഭം
തെന്നിടും തെന്നലിന്‍ തേരിലേറി ഞാന്‍
മാരിവില്‍ ചില്ലയില്‍ കൂടുവച്ചു ഞാന്‍
കൂടുവച്ചു ഞാന്‍

കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍
ചെടികളില്‍ നിന്‍ മിഴി പൂക്കുന്നു
അലകളില്‍ നിന്‍ മൊഴി കേള്‍ക്കുന്നു
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍
നിന്നിലെന്‍ ചുംബനപ്പാടുകള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanyake engum nin punchiri