തിങ്കൾ നൊയമ്പിൻ തെങ്ങിളനീരിൽ

തിങ്കൾ നൊയമ്പിൻ തെങ്ങിളനീരിൽ
സങ്കല്പ സുദിനങ്ങൾ 

ഉള്ളിൽ കല്യാണച്ചമയങ്ങൾ
മോഹമാം കളഹംസമേ നീ 
മംഗലക്കുറിമാനം നൽകൂ  (തിങ്കൾ നൊയമ്പിൻ...)  

സംഗമരാവുകൾ തൂമധുവിധുവിതു 
മഞ്ഞല ഞൊറിയുന്നൂ
തമ്മിൽ നന്തുണീ മീട്ടുന്നൂ
ചെമ്പവിഴം ചെറു പാൽചിമിഴഴകിനു 
ചാരുതയേറ്റുന്നൂ
താനേ വീണകൾ പാടുന്നൂ
നിറകതിരൊളി നാളം പോലും 
തിരി മിഴിയുഴിയുമ്പോൾ
ചിരിയുടേ ചെറുകൊമ്പിൽ 
ഏതോ കിളിയുടെ ചലനങ്ങൾ
പല്ലവിയിതിലയമെങ്കിലുമെൻ തുള്ളിടും മൊഴിയിൽ ആരുയിരേ
നിറയെ നിറയെ സുകൃത രസവനം വനലതികേ
വെണ്മതികല തൻ പൊന്നുരുകി വരൂ    (തിങ്കൾ നൊയമ്പിൻ...)  

ചന്ദനമായകിലായ് മണിയറയുടെ ഗന്ധമറിഞ്ഞല്ലോ
നമ്മൾ ബന്ധിതരായല്ലോ
പൂവിരിയും ചെറു നൊമ്പരസുഖമൊരു ചന്ദ്രികയായല്ലോ
എല്ലാം നമ്മിലലിഞ്ഞല്ലോ
നുരയിടും അനുരാഗം എങ്ങും ലഹരികളുടെ താളം
കുളിരിനു കുളിരുന്നു മൗനം പദസരമണിയുന്നു
തെന്നലും തഴുകി നിന്നിടുമീ
പൊന്നിലഞ്ഞിയുടെ പൂവുകളിൽ
മധുര ശലഭ ഹൃദയ പരിമളം പകരുക നീ
ഈ നിറനിമിഷം എൻ കനവുകളിൽ  (തിങ്കൾ നൊയമ്പിൻ...)  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkal Noyambin

Additional Info

Year: 
1992

അനുബന്ധവർത്തമാനം