മാലതീ മണ്ഡപങ്ങൾ
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും
നൂറുനില മാളികയിൽ വെൺതൂവൽ മെത്തകളിൽ
കൈ കോർത്തിരുന്നു നമ്മൾ പാടും
ആ രാവിൽ
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും
നിർമ്മലമാം പൊൻകിരണങ്ങളാൽ
ദേവിരി നെയ്തു വന്ന ചന്ദ്രികേ
കുമ്മിയടി ചിന്തുകളിൽ കുമ്മാട്ടിക്കളി ചോടുകളിൽ
മുത്തുമണി തൊങ്ങലുമായ് ഉത്രാട പൂങ്കുന്നുകളിൽ
ഉറയും കാറ്റിൻ തിറയുണ്ട്
മറയല്ലേ മായല്ലേ എന്നും
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും
പൂവിളിയായ് നന്മണിത്തുള്ളികൾ
താളില താളം തുള്ളും വേളയായ്
മംഗലപാലകളിൽ ഒന്നാം പൂപ്പൊലി കാടുകളിൽ
പഞ്ചവർണ്ണത്തേരിൽ വരും
മഞ്ചാടിക്കിളി ചങ്ങാതി
മുകിലിൻ തിരുമെയ് തഴുകി വരൂ
കുളിരല്ലേ വരികില്ലേ അരികെ
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും
നൂറുനില മാളികയിൽ വെൺതൂവൽ മെത്തകളിൽ
കൈ കോർത്തിരുന്നു നമ്മൾ പാടും
ആ രാവിൽ
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും