പറയൂ എങ്ങു നീ
പറയൂ ഇങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ..
വിടരും, നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ...
പറയൂ ഇങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ...
വിടരും, നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുമ്പോൾ...
അകലുന്നീ മോഹങ്ങൾ അണയുന്നീ നാളങ്ങൾ
ജീവന്റെ താളമായ നീ അകലുമ്പോൾ...
അകലുന്നീ മോഹങ്ങൾ അണയുന്നീ നാളങ്ങൾ
ജീവന്റെ താളമായ നീ അകലുമ്പോൾ...
തൂകുന്നു എന്നിൽ, തൂമഞ്ഞിൻ മേഘക്കുളിര്...
തോരാത്ത ദാഹമായ്, നീയെന്റെ വേനൽകുടിലിൽ...
പറയൂ ഇങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ..
വിടരും, നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ...
പറയൂ ഇങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ...
വിടരും, നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുമ്പോൾ...
വിരഹാർദ്രനായി ഞാൻ, പ്രണയാർദ്രനായി ഞാൻ...
അണയും നിൻ ഓർമ്മകളെ, ഞാൻ തഴുകുമ്പോൾ...
വിരഹാർദ്രനായി ഞാൻ, പ്രണയാർദ്രനായി ഞാൻ...
അണയും നിൻ ഓർമ്മകളെ, ഞാൻ തഴുകുമ്പോൾ...
നീയെന്നുമെന്നിൽ, തോരാത്ത സ്നേഹകുളിര്...
മായാത്ത മോഹമായ്, നീയെന്നുമെൻ കൂടെ...
പറയൂ ഇങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ..
വിടരും, നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ...
പറയൂ ഇങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ...
വിടരും, നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുമ്പോൾ...