പൂവേ പൊലി പാടാന്‍വരും
പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ
പൂമണം പാവുമീ തേന്‍കണം തൂവുമീ
താലിപ്പീലിക്കാട്ടില്‍ കൂട്ടായ് വാ നീ
പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ
മഞ്ഞലചൂടി മരതകംമൂടിയ ഒന്നാനാം കുന്നുകളില്‍
പൊന്നിന്റെ ഈലിന്റെ ചന്ദനം പൂശിയ
മന്ദാരക്കാവുകളില്‍
ശ്രീലപദം പാടി പീലി നിവർത്താടും
നീലിമയിലേതോ കേളിയെന്ന തോഴി
നീയെനിക്കോമന പൂവിളിക്കാൺതുണ
താലിപ്പീലിക്കാട്ടില്‍ കൂട്ടായ് വാ നീ
പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ
കന്നിക്കിനാവുകള്‍ മിന്നും വിഷുക്കണിക്കൊന്നതന്‍ ചില്ലകളില്‍
എന്നും കസവുകള്‍ നെയ്യും പ്രതീക്ഷകള്‍
ഒന്നല്ല നൂറുമേനി
നാലുമണിപ്പൂവിന്‍ നാലുകെട്ടിനുള്ളില്‍
ഞാനൊരുക്കും ഊഞ്ഞാല്‍ കൂടെ നീയും പോന്നാല്‍
താണിരുന്നാടുമ്പോള്‍ തേനൂണു തന്നിടാം