ആറ്റോരം പൂത്തുലഞ്ഞു
ഓ....ഓ....ഓ....
ആറ്റോരം പൂത്തുലഞ്ഞു
ആറ്റുവഞ്ചി പൂവണിഞ്ഞു
പൂവായ പൂവിലെല്ലാം
കാട്ടുതുമ്പി ആട്ടം കണ്ടു
(ആറ്റോരം...)
ചെമ്പകത്തിന്‍ മണം പാറി വരുന്നല്ലോ
ചന്ദനത്തോണീല് നീയും ഞാനും
അടുത്ത പൗര്‍ണ്ണമി നാളിനു മുന്‍പേ
മറ്റൊരു പൂക്കാലം കാണാമല്ലോ
എന്റെ സഖി നീയും വന്നു
പുഴയോരം ചേര്‍ന്നു നിന്നു
നിന്റെ വര്‍ണ്ണമേനിയാകെ
തെന്നലിന്‍ കുളിരു കൊണ്ടു
ആറ്റോരം പൂത്തുലഞ്ഞു
ആതിര പോകും ആയില്യം പോകും
ആവണിമാസവും പോകുമ്പോള്‍
അക്കരത്തീരത്തു പാലമരത്തില്
പഞ്ചവര്‍ണ്ണക്കിളി കൂടുകൂട്ടും
സ്വര്‍ണ്ണമയി നീയും പാടും
പല്ലവി ഞാനും പാടും
പാദസരത്തിന്റെ രാഗം
പൂഞ്ചോല ഏറ്റു പാടും
(ആറ്റോരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Attoram poothulanju
Additional Info
Year:
1985
ഗാനശാഖ: