സന്ധ്യക്കെന്തിനു സിന്ദൂരം

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം (സന്ധ്യയ്ക്കെന്തിനു..) മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ തങ്കമേ... തങ്കമേ നിന്‍മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ (സന്ധ്യയ്ക്കെന്തിനു..) ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ നിന്‍ ഭാവഗന്ധം (സന്ധ്യയ്ക്കെന്തിനു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (3 votes)
Sandyakkenthinu sindooram

Additional Info

അനുബന്ധവർത്തമാനം