അമ്മതൻ കണ്ണിനമൃതം

ആരാരോ ആരാരീരാരിരരോ..

അമ്മതൻ കണ്ണിനമൃതം
പോയ ജന്മത്തു ചെയ്ത സുകൃതം
അമ്പിളി പൊൻകുടം വന്നൂ - എന്റെ
തങ്കക്കുടമായ് പിറന്നൂ (അമ്മ..)
ഉം...ആരാരീരാരിരരോ

താളം പിടിക്കുന്ന കൈകൾ
മിന്നും താമരപ്പൂവിതൾ പോലെ (2)
പൊന്നിൻ ചിലമ്പിട്ട കാൽകൾ
രണ്ടു ചെമ്പകപൂവുകൾ പോലെ ( അമ്മ..)

വാക്കുകളില്ലാത്ത വായിൽ  - നിന്നും
വാസനത്തേൻ നീരൊഴുകും
കാൽ വിരലുണ്ണുന്ന നേരം
കരൾപൂവിൽ മഴവില്ലുതിരും (അമ്മ...)

പിച്ച നടക്കുമ്പോൾ മു൩ിൽ മോഹം
പിച്ചകവള്ളി പടർത്തും
വാടാത്ത സ്വപ്നവസന്തം
എന്റെ പ്രാണനിൽ പൂത്ത സുഗന്ധം ( അമ്മ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ammathan kanninamrutham

Additional Info

Year: 
1972

അനുബന്ധവർത്തമാനം